കട്ടിയുള്ള പുരികങ്ങളും മനോഹരമായ കൺപീലികളും മുഖസൗന്ദര്യം കൂട്ടും. പലർക്കും നേർത്ത കൺപീലികളും പുരികങ്ങളുമാണ് ഉള്ളത്. ഇവ കട്ടിയുള്ളതും ഇരുണ്ടതുമാക്കാൻ പലരും മേക്കപ്പ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നു.
പ്രായമാകുമ്പോൾ പലർക്കും പുരികം കനംകുറഞ്ഞതായി അനുഭവപ്പെടുന്നുവെന്ന് ആയുർവേദ ഡോ.നിതിക കോഹ്ലി പറയുന്നു. ഹോർമോണുകളോ മോശം പരിചരണമോ മൂലം യുവാക്കൾക്ക് പോലും പുരികത്തിന്റെ കനം കുറയുന്നുണ്ടെന്ന് അവർ പറഞ്ഞു.
വാർധക്യം, പോഷകാഹാരക്കുറവ്, എക്സിമ, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, അലോപ്പീസിയ ഏരിയറ്റ, തൈറോയിഡിന്റെ കുറവ് എന്നിവയാണ് പുരികം കനംകുറഞ്ഞതിന് പിന്നിലെ ചില കാരണങ്ങളെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത് നേരത്തെ പറഞ്ഞിരുന്നു.
കട്ടിയുള്ള പുരികങ്ങളും കൺപീലികളും ആഗ്രഹിക്കുന്നവർ നേരെ പാർലറിലേക്ക് പോകേണ്ടതില്ല. ഒരു സിംപിൾ ഉൽപ്പന്നം ഉപയോഗിച്ച് അവ നേടാം – ആവണക്കെണ്ണ. അവ പുരികങ്ങളിൽ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും ഡോ.കോഹ്ലി വിശദീകരിച്ചിട്ടുണ്ട്.
- ഒരു സ്പൂളി ബ്രഷ് ആവണക്കെണ്ണയിൽ മുക്കുക.
- ഇത് കൺപീലികളിൽ പുരട്ടുക, മസ്കാര പ്രയോഗിക്കുന്ന രീതിയിൽ. കണ്ണിൽ എണ്ണ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.
- മുകൾഭാഗത്തും താഴെയുള്ള കൺലികളിലും പുരട്ടുക.
- ഇത് രാത്രി മുഴുവൻ വയ്ക്കുക.
- അടുത്ത ദിവസം കഴുകി കളയുക.
മികച്ച ഫലത്തിനായി രാവിലെ കുറച്ച് തൈരും നാരങ്ങയുടെ തൊലിയും ഉപയോഗിച്ച് ആവണക്കെണ്ണ നീക്കം ചെയ്യാൻ അവർ നിർദേശിച്ചു.
Read More: തിളങ്ങുന്ന ചർമ്മത്തിനായ് ചില ടിപ്സുകൾ