Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ആ ആഭരണങ്ങൾ തലമുറകൾ കൈമാറി കിട്ടിയത്; ഉത്തര ഉണ്ണി പറയുന്നു

തലമുറകൾ കൈമാറി തന്നിലേക്ക് എത്തിയ വിവാഹാഭരണങ്ങൾ പരിചയപ്പെടുത്തുകയാണ് ഉത്തര

Utthara Unni, Utthara Unni wedding ornaments

അടുത്തിടെ ആയിരുന്നു ഊർമിള ഉണ്ണിയുടെ മകളും നടിയും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം. വിവാഹത്തിന് ഉത്തര​ അണിഞ്ഞ ആഭരണങ്ങളും സാരിയുമെല്ലാം ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നിരുന്നു. ഇപ്പോഴിതാ, തന്റെ വിവാഹവസ്ത്രങ്ങളും വിവാഹത്തിന് താനണിഞ്ഞ സ്പെഷൽ ആഭരണങ്ങളും ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് ഉത്തര.

ആമാടക്കൂട്ടം മാല, നാഗ വംഗി (സർപ്പ വംഗി), നാഗത്തളകൾ ,നാഗപ്പടം എന്നിവയായിരുന്നു ഉത്തര വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളിൽ ഏറെ ശ്രദ്ധ കവർന്നത്. തന്റെ മുത്തശ്ശി വിവാഹത്തിന് അണിഞ്ഞ ആമാടക്കൂട്ടം മാല തലമുറകൾ കൈമാറി തന്നിലേക്ക് എത്തിയതാണെന്നാണ് ഉത്തര പറയുന്നത്. നാഗ വംഗിയും നാഗത്തളയും അമ്മ ഊർമിള ഉണ്ണി പ്രത്യേകം പറഞ്ഞ് പണിയിപ്പിച്ചതാണെന്നും നാഗപ്പടം തന്റെ ഭർത്താവിന്റെ അമ്മയുടെ സമ്മാനമായിരുന്നുവെന്നും ഉത്തര പറയുന്നു. ഭർത്താവിന്റെ അമ്മ വിവാഹത്തിന് അണിഞ്ഞ ആ ആഭരണം കൈമാറി ഉത്തരയിലേക്കും എത്തുകയായിരുന്നു. പഴമയുടെ പ്രൗഢി ഓർമിപ്പിക്കുന്ന ആഭരണങ്ങൾ ആരാധകരിലും കൗതുകമുണർത്തുകയാണ്.

ബെംഗളൂരുവിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് ആണ് ഉത്തരയുടെ വരൻ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

Read more: എത്ര പെട്ടെന്നാണ് ഇവൾ വളർന്നത്; പ്രിയ ഉത്തരക്കുട്ടിക്ക് ആശംസകൾ നേർന്ന് സംയുക്ത

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Fashion news here. You can also read all the Fashion news by following us on Twitter, Facebook and Telegram.

Web Title: Utthara unni traditional wedding ornaments

Next Story
സാരിയിൽ വിരിയുന്ന കവിത; തന്റെ സാരിപ്രേമത്തെ കുറിച്ച് കവിത നായർKavitha Nair, Kavitha Nair photos, Kavitha Nair saree photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express