കാൻ ഫിലിം ഫെസ്റ്റിന്റെ റെഡ്കാർപെറ്റിൽ തിളങ്ങുകയാണ് ഇന്ത്യൻ സുന്ദരികൾ. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയുടെ റെഡ് കാർപെറ്റ് ലുക്കാണ് ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ബ്ലാക്കിലാണ് റെഡ് കാർപെറ്റിൽ തമന്ന എത്തിയത്.
സ്ട്രാപ്ലെസ് സീക്വിൻഡ് ഗൗണിനൊപ്പം ലോങ് ഷീർ ബ്ലാക്ക് ക്യാപ്പും ധരിച്ചാണ് തമന്ന എത്തിയത്. മേക്കപ്പും ഹെയർസ്റ്റൈലും സിംപിളായിരുന്നു.
ഫെസ്റ്റിന്റെ ആദ്യ ദിനത്തിൽ ശരീരത്തോട് ചേർന്നു നിൽക്കുന്ന ഒരു മോണോക്രോം ഗൗണാണ് തമന്ന ധരിച്ചത്. ഷാലീന നഥാനിയാണ് തമന്നയുടെ വസ്ത്രം ഡിസൈൻ ചെയ്തത്.
മേയ് 17ന് ആരംഭിച്ച 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ മേയ് 28 നാണ് അവസാനിക്കുക. കമൽഹാസൻ, എ.ആർ. റഹ്മാൻ, മാധവൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങി നിരവധി ഇന്ത്യൻ താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.
Read More: അവൾ ചുവടുവെയ്ക്കുമ്പോൾ മറ്റെല്ലാം അപ്രസക്തം; കാനിനെ ഇളക്കി മറിച്ച് ഐശ്വര്യയുടെ എൻട്രി