ഫാഷൻലോകത്ത് ഷിമ്മറി ബോഡികോൺ ഡ്രസ്സുകൾക്ക് ഏറെ ആരാധകരുണ്ട്. അണിയാൻ ഏറെ എളുപ്പമുള്ള ബോഡികോൺ ഡ്രസ്സുകൾ സെലബ്രിറ്റികളുടെ വാർഡ്രോബിലും തങ്ങളുടെ ഇടം കണ്ടെത്തിയവയാണ്. മനോഹരമായ ബോഡികോൺ ഡ്രസ്സുകളിലുള്ള സണ്ണി ലിയോണിന്റെയും ദിഷ പടാനിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻലോകത്തിന്റെ മനം കവരുന്നത്.
ഒരു പൊതുപരിപാടിയ്ക്ക് എത്തിയ സണ്ണി ലിയോൺ പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഷിമ്മറി ബോഡികോൺ വസ്ത്രമായിരുന്നു അണിഞ്ഞത്. ഒപ്പം അതിമനോഹരമായൊരു ഡയമണ്ട് നെക്ലേസും ബ്രേസ്ലേറ്റുമണിഞ്ഞ് സിമ്പിൾ ഡിസൈനിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
റേസർ കട്ട് സ്ലീവും ഹൈ സ്ലിറ്റുമുള്ള സ്വീകൻസ് വർക്കോടു കൂടിയ ഗ്രീൻ കളർ ബോഡികോൺ ഡ്രസ്സാണ് ദിഷ പടാനി അണിഞ്ഞത്. യൂസഫ് അൽ ജാസ്മിയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്.
Read more: ഫിറ്റ്നസും ആരോഗ്യവും മറന്നൊരു കളിയില്ല; സൗന്ദര്യരഹസ്യം പങ്കുവച്ച് മല്ലിക ഷെറാവത്ത്
Read more: നാല് മാസം കൊണ്ട് 26 കിലോ കുറച്ചതെങ്ങനെ? ആ രഹസ്യം പങ്കുവച്ച് സാനിയ മിർസ