Cannes 2019: 72-ാമത് കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പെറ്റിൽ ചുവടുവെയ്ക്കാൻ സോനം കപൂറുമെത്തി. ഒരു മേക്കപ്പ് ബ്രാൻഡിനു വേണ്ടിയാണ് സോനത്തിന്റെ റെഡ് കാർപ്പെറ്റ് വാക്ക്. താൻ ഫ്രഞ്ച് റിവൈറയിൽ എത്തിയ വിവരം സോനം കപൂർ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. ഇന്നലെയാണ് സോനം കാനിലെത്തിയത്.
“ഗുഡ് മോണിംഗ് കാൻ,” എന്ന അതിസംബോധനയോടെയാണ് സോനം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോനത്തിനൊപ്പം സഹോദരിയും ഫാഷൻ അഡ്വൈസറുമായ റിയ കപൂറുമുണ്ട്.
ദീപിക പദുകോൺ കാനിൽ പങ്കെടുത്ത് തിരിച്ച് മുംബൈയിലെത്തി. ഐശ്വര്യറായ് ബച്ചൻ, പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത്, ഹിനാ ഖാൻ, ഡയാന പെന്റി, ഹുമ ഖുറേഷി എന്നിവരാണ് സോനത്തെ കൂടാതെ ഇപ്പോൾ കാനിലുള്ള ബോളിവുഡ് താരങ്ങൾ.
Read more: Cannes 2019: ഇളംപച്ച ഗൗണിൽ അതിസുന്ദരിയായി ദീപിക പദുകോൺ