scorecardresearch

Latest News

പരമ്പരാഗത അസമീസ് സാരിയിൽ മനോഹരിയായി ശ്രുതി ഹാസൻ; ചിത്രങ്ങൾ

‘ഗുവാഹത്തിയിലെ ഒരു സായാഹ്നം’ എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

Shruti Haasan, actress, ie malayalam

നടി, ഗായിക എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ താരമാണ് ശ്രുതി ഹാസൻ. ഫാഷൻ ട്രെൻഡിലും ശ്രുതി മുന്നിലാണ്. വ്യത്യസ്ത ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ ശ്രുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. കറുപ്പ് ആണ് താരത്തിന്റെ ഇഷ്ട നിറം. തന്റെ ഇഷ്ട നിറമായ ബ്ലാക്കിലുള്ള ചിത്രങ്ങളാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

പരമ്പരാഗത അസമീസ് സാരിയിലുള്ള (പട്ടോർ സാരി) ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കാമുകൻ ശന്തനു ഹൻസാരികയ്ക്ക് ഒപ്പം റൊംഗാലി ബിന്ദു ആഘോഷിക്കാൻ ഗുവാഹത്തിയിൽ എത്തിയ ശ്രുതി, അവിടുത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഈ സാരി ധരിച്ചത്. കഴുത്തിൽ ടൈ-അപ്പുളള ബ്ലാക്ക് ഫുൾ സ്ലീവ് ബ്ലൗസാണ് ശ്രുതി സാരിക്കൊപ്പം തിരഞ്ഞെടുത്തത്.

‘ഗുവാഹത്തിയിലെ ഒരു സായാഹ്നം’ എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സാരിക്കൊപ്പം ജിമ്മിക്കിയും വളകളും മോതിരവും ശ്രുതി അണിഞ്ഞിരുന്നു. പരിപാടിക്കായ് ഒരുങ്ങുന്നതിന്റെ ഒരു വീഡിയോയും ശ്രുതി പങ്കുവച്ചിട്ടുണ്ട്.

വിജയ് സേതുപതി നായകനായ ‘ലാംബം’ ആണ് ശ്രുതിയുടേതായി ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. തന്റെ ബിഗ് ബജറ്റ് സിനിമയായ സലാറിന്റെ കാത്തിരിപ്പിലാണ് താരം. ഏപ്രിൽ 14 നാണ് സിനിമ റിലീസ് ചെയ്യുക. ശ്രുതിയുടെ വെബ് സീരീസായ ബെസ്റ്റ്സെല്ലർ ഫെബ്രുവരി 18 ന് ആമസോൺ പ്രൈമിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

Read More: ഓരോ ദിവസവും നിന്നെ സ്നേഹിക്കാൻ ഞാൻ പുതിയ കാരണങ്ങൾ കണ്ടെത്തുന്നു; ബോയ്ഫ്രണ്ടിനെക്കുറിച്ച് ശ്രുതി ഹാസൻ

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Shruti haasan dons a traditional assamese sari in guwahati