മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും ആക്ടീവാണ് താരം.
സാരിയിലുള്ള കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ‘ഹാപ്പിനെസ് ഈസ് ദ ബെസ്റ്റ് മേക്കപ്പ്’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം ഷംന കുറിച്ചത്. പച്ച കസവ് സാരിയും അതിനു ചേരുന്ന ആഭരണങ്ങളുമാണ് താരം അണിഞ്ഞത്.
‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.
Read More: പിങ്ക് കുർത്തയിൽ സിംപിൾ ലുക്കിൽ ആലിയ ഭട്ട്; വില അറിയാമോ?