കാൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ജിം ജാർമുഷിന്റെ ‘ദി ഡെഡ് ഡോട് ഡൈ’ എന്ന ചിത്രത്തോടെയാണ് ഇത്തവണ ഫെസ്റ്റിവലിന് തുടക്കമായത്. കാൻ ഫിലിം ഫെസ്റ്റിവലിനോടൊപ്പം തന്നെ ഏറെ പ്രശസ്തമാണ് റെഡ്കാർപെറ്റ്. വസ്ത്ര വിസ്മയം കൊണ്ട് നടിമാർ റെഡ്കാർപെറ്റിൽ അതിശയിപ്പിക്കാറുണ്ട്.

ഇത്തവണ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിലെത്തി വിസ്മയിപ്പിച്ച ആദ്യ സെലിബ്രിറ്റി പോപ് ഗായിക സെലീന ഗോമസ് ആയിരുന്നു. സെലീന ആദ്യമായാണ് കാനിന്റെ റെഡ്കാർപെറ്റിൽ എത്തുന്നത്. വൈറ്റ് ആൻഡ് വൈറ്റിലായിരുന്നു സെലീനയുടെ വരവ്. ബൾഗേറി ജുവൽസായിരുന്നു വസ്ത്രത്തിനൊപ്പം അണിയാൻ സെലീന തിരഞ്ഞെടുത്തത്.

വരും ദിവസങ്ങളിൽ ബോളിവുഡ് താര സുന്ദരികളും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ അണിനിരക്കും. ഐശ്വര്യ റായ് ഇത്തവണയും റെഡ് കാർപെറ്റിൽ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മേയ് 19 നായിരിക്കും ഐശ്വര്യ റെഡ്കാർപെറ്റിലെത്തുകയെന്നാണ് സൂചന. സോനം കപൂർ മേയ് 20നും ദീപിക പദുക്കോണും കങ്കണ റണാവത്തും മേയ് 16 നും റെഡ്കാർപെറ്റിലെത്തുമെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook