ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മേളയായ മെറ്റ് ഗാലയിൽ സബ്യാസാചി സാരിയിൽ തിളങ്ങി നടാഷ പൂനവാല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാലയുടെ ഭാര്യയാണ് നടാഷ. സിറം ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടറുമാണ്.
ഗോൾഡൻ സാരിക്കൊപ്പം ബസ്റ്റിയറും ഓർണേറ്റ് ആഭരണങ്ങളും ചെയ്ത വ്യത്യസ്ത ലുക്കിലാണ് നടാഷ എത്തിയത്. സബ്യസാചിയാണ് നടാഷയ്ക്ക് വേണ്ടി വസ്ത്രം ഒരുക്കിയത്. സാരി ഹാൻഡ് ക്രാഫ്റ്റ് ചെയ്തെടുത്തതാണ് സാരി. ട്യൂൾ തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. സബ്യസാചി പ്രത്യേകം തയാറാക്കിയ ആഭരണങ്ങളാണ് നടാഷ അണിഞ്ഞത്.
സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അനിത ഷ്രോഫ് അഡജാനിയാണ് നടാഷയുടെ ലുക്ക് സ്റ്റൈലിനു പിന്നിലുള്ളത്. ഇന്ത്യൻ, വെസ്റ്റേൺ വസ്ത്രങ്ങൾ ഒന്നി നടാഷയുടെ വസ്ത്രം മെറ്റ് ഗാലയിൽ ശ്രദ്ധേയമായിട്ടുണ്ട്.
Read More: പിങ്ക് കുർത്തയിൽ മനോഹരിയായി അനുഷ്ക ശർമ്മ; വില അറിയാം