ഒരിടവേളയ്ക്കുശേഷം ‘മരതകം’ എന്ന സിനിമയിലൂടെ മലാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് സനുഷ. മലയാള സിനിമയിൽ സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളുമായി സനുഷ തിരക്കിലാണ്. അഭിനയത്തോടൊപ്പം മോഡലിങ്ങിലും സനുഷ ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സനുഷ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വൈൻ റെഡ്ഡ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സനുഷയുടെ പുത്തൻ ലുക്ക് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
അഖിൽ എസ്.കിരണാണ് സനുഷയുടെ ചിത്രങ്ങൾ പകർത്തിയത്. അഭിലാഷ് ടി.എ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. റെഡ്ഡിൽ സനുഷയെ കാണാൻ സ്റ്റൈലിഷ് ആയിട്ടുണ്ടെന്നാണ് ആരാധക കമന്റുകൾ.
‘കാഴ്ച’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചതിനു ശേഷം ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദിലീപിന്റെ നായികയായി ‘മിസ്റ്റർ മരുമകൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ‘ജഴ്സി’ എന്ന തെലുങ്ക് സിനിമയാണ് സനുഷയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്.
Read More: ജാഡക്കാരിയെന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടമാണ്: സനുഷ