മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലും ആക്ടീവായ സാനിയ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. തന്റെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
കടലിന്റെ പശ്ചാത്തലത്തിലുള്ളതാണ് പുതിയ ഫൊട്ടോഷൂട്ട്. തിരമാലകൾക്കിടയിൽനിന്നുള്ളതും കടൽക്കരയിൽനിന്നുള്ളതുമായ ചിത്രങ്ങൾ സാനിയ പങ്കുവച്ച കൂട്ടത്തിലുണ്ട്.
‘ക്വീൻ’ സിനിമയിലൂടെയാണ് സാനിയ ഇയ്യപ്പൻ ശ്രദ്ധേയയാവുന്നത്. 2014-ല് പുറത്തിറങ്ങിയ ‘ബാല്യകാലസഖി’ എന്ന സിനിമയിൽ സാനിയ അഭിനയിച്ചുവെങ്കിലും ‘ക്വീനി’ലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്. ‘ലൂസിഫറി’ലെ ജാൻവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ ആണ് സാനിയയുടെ അടുത്തിടെ റിലീസായ ചിത്രം.
Read More: അതീവ ഗ്ലാമറസായി സാനിയ ഇയ്യപ്പൻ; വീഡിയോ