ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരമാണ് സാനിയ മിർസ. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹത്തോടെ കളത്തിൽ താരം അത്ര സജീവമല്ല. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കളത്തിൽനിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി.
സോഷ്യൽ മീഡിയയിൽ താരം വളരെ ആക്ടീവാണ്. ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. പിതാവിന്റെ ജന്മദിനാഘോഷത്തിൽനിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
ജന്മദിനാഘോഷങ്ങളിൽ മാഹി ഡ്രസാണ് സാനിയ തിരഞ്ഞെടുത്ത്. യെല്ലോ നിറത്തിലുള്ള ഫ്ലോറൽ പ്രിന്റുകൾ നിറഞ്ഞ മാഹി വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു സാനിയ. 27,200 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

ഗ്രാൻസ്‍ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ. വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് 35 കാരിയായ സാനിയ. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. സിംഗിൾസിൽ നിലവിൽ 68-ാം റാങ്കിലാണ്. 2021 സെപ്റ്റംബറിലാണ് കരിയറിലെ അവസാന കിരീടം ചൂടിയത്.