scorecardresearch

Latest News

സാരിയിൽ സുന്ദരിയായി സംയുക്ത മേനോൻ; ചിത്രങ്ങൾ

‘പോപ് കോൺ’ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു

Samyuktha Menon, actress, ie malayalam

ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’ സിനിമയിലൂടെയാണ് സംയുക്ത മേനോൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെളളം സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ് താരം.

സാരിയിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. സാരിയിൽ സംയുക്തയെ കാണാൻ അതിസുന്ദരിയായിരുന്നു. ‘മാജിക്’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

‘പോപ് കോൺ’ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു. കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിക്കുകയാണ് ഇപ്പോൾ.

കന്നഡ ചിത്രം ഗാലിപേട്ട 2, തെലുങ്ക് ചിത്രം ഭീമ്‌ല നായക് എന്നിവയാണ് അണിയറയിലൊരുങ്ങുന്ന മറ്റു സംയുക്ത ചിത്രങ്ങൾ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയ സംയുക്ത ചിത്രം.

Read More: ബിക്കിനി ചിത്രങ്ങളുമായി സംയുക്ത മേനോൻ; കമന്റുമായി താരങ്ങളും

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Samyuktha menon latest saree photos