നെക്​ളസുകളിലെ നിത്യഹരിത താരമാണ് ചോക്കർ. മുഗൾ കാലം തൊട്ട് സ്ത്രീകളുടെ പ്രിയം കവർന്ന ചോക്കർ ഡിസൈൻ നെക്ലസുകൾ വീണ്ടും ഫാഷൻപ്രേമികളുടെ ഹൃദയം കവരുകയാണ്. മനോഹരമായൊരു ചോക്കറുണ്ടെങ്കിൽ നിരവധി ആഭരണങ്ങൾ എന്തിനാണ് എന്നാണ് ചോക്കർ പ്രേമികളുടെ ചോദ്യം. സ്റ്റേറ്റ്മെന്റ് നെക്ലസുകൾ പോലെ ഉപയോഗിക്കാവുന്ന ചോക്കറുകൾക്ക് താരങ്ങൾക്കിടയിലും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം, നടി രചന കൃഷ്ണൻകുട്ടി പങ്കുവച്ച ചിത്രങ്ങളിലും ശ്രദ്ധ നേടിയത് ചോക്കർ നെക്ലസ് ആയിരുന്നു.

ബോൾഡ് ഫ്ലോറൽ ചോക്കർ, ട്രെൻഡി മൾട്ടികളേർഡ് ചോക്കർ, ഫാസിനേറ്റിങ് നെക്ലസ്, സെമി ആന്റിക്, ഡെയ്സി ഡ്രോപ് ഗോൾഡ് നെക്ലസ് എന്നിങ്ങനെ വിവിധ ഡിസൈനിലുള്ള ചോക്കറുകൾ ഇന്ന് വിപണിയുടെ പ്രിയം കവരുന്നുണ്ട്. കുന്തൻ വർക്കുകളുള്ള ചോക്കർ നെക്ലസുകൾക്കും പ്രിയമേറെയാണ്.

View this post on Instagram

Anusree in Mayoora Combo statement set…

A post shared by MayooraByArchanaHarikrishnan (@mayoorajewels_by_archana) on

വലുപ്പമുള്ള ചോക്കറുകൾക്കും ഏറെ ഡിമാന്റുണ്ട്. സ്റ്റേറ്റ്മെന്റ് നെക്ലസുകളെ പോലെ ആദ്യകാഴ്ചയിൽ തന്നെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുന്നവയാണ് ഇത്തരം ചോക്കറുകൾ.

Read more: മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി അനിഘ; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook