scorecardresearch

Latest News

നാണം കുണുങ്ങി വധു? ഫൺ ഫൊട്ടോഷൂട്ടുമായി റിമ കല്ലിങ്കൽ

അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്

rima kallingal, actress, ie malayalam

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് റിമ കല്ലിങ്കൽ. സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും തുറന്നു പറയാൻ മടിക്കാത്ത താരം കൂടിയാണ് റിമ. താരത്തിന്റെ പുതിയ ഫൊട്ടോഷൂട്ടാണ് ആരാധക ശ്രദ്ധ കവരുന്നത്. ‘തുന്നൽ’ എന്ന ബ്രൈഡൽ സ്ഥാപനത്തിന് വേണ്ടിയുള്ളതായിരുന്നു ഫോട്ടോഷൂട്ട്. ക്രിസ്ത്യൻ നവവധുവിന്റെ ഗെറ്റപ്പിലാണ് റിമയുള്ളത്. ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

Read More: കോവിഡ് വിശ്രമത്തിനുശേഷം വർക്കൗട്ടുകളിലേക്ക് മടങ്ങി റിമ കല്ലിങ്കൽ

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Rimakallingal bridal fun photoshoot