‘പുഷ്പ’ സിനിമയുടെ വിജയത്തോടെ ടോളിവുഡിലെ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. ഫാഷൻ പ്രേമികൾക്കിടയിലും താരത്തിന് വലിയൊരു ആരാധക വൃന്ദമുണ്ട്. വ്യത്യസ്ത ഔട്ട്ഫിറ്റുകളിൽ എത്തി താരം ഫാഷൻ പ്രേമികളെ ഞെട്ടിക്കാറുണ്ട്. ലെഹങ്ക സെറ്റിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
സീമ ഗുജ്റാളിന്റെ ലേബലിലുള്ള ഗ്രേ പേൾ ലെഹങ്ക സെറ്റാണ് ധരിച്ചത്. പേൾ ആൻഡ് സ്വീക്വിൻ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതായിരുന്നു ലെഹങ്ക. പ്ലജിങ് നെക്ലൈനോടു കൂടിയ സ്ട്രാപ്പി സ്ലീവ്ലെസ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്. ലെഹങ്കയ്ക്ക് ചേരുംവിധമുള്ള ദുപ്പട്ട രശ്മിയുടെ സ്റ്റൈലിഷ് ലുക്കിന് കൂടുതൽ ഇണങ്ങുന്നതായിരുന്നു.
രശ്മിക ധരിച്ച ലെഹങ്ക സെറ്റിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകർ. 1,76,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. സീമ ഗുജ്റാളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ വസ്ത്രം ലഭ്യമാണ്.

കന്നഡ സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് രശ്മിക. തെലുങ്ക്, തമിഴ് സിനിമകളിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ബോളിവുഡിൽ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് രശ്മിക. ബോളിവുഡിലെ ആദ്യ ചിത്രം ‘മിഷൻ മജ്നു’ ഈ വർഷം പുറത്തിറങ്ങും.