മെറ്റ് ഗാലയിലെ റെഡ്കാർപെറ്റിൽ ഏവരെയും അതിശയപ്പെടുത്തി കൊണ്ടാണ് പ്രിയങ്ക ചോപ്ര എത്തിയത്. ഡിഓർ ഗൗൺ അണിഞ്ഞെത്തിയ പ്രിയങ്ക ലുക്കിലും മറ്റുളളവരിൽനിന്നും തികച്ചും വ്യത്യസ്തയായി. അടുത്തിടെ പർപ്പിൾ നിറമുളള വസ്ത്രത്തിൽ പ്രിയങ്കയെ കാണാനായി.

ആഖ്‌ക നനിത ലേബലിലെ വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മിമി കട്രലിലായിരുന്നു ഇത് ഡിസൈൻ ചെയ്തത്. വസ്ത്രത്തിനു അനുയോജ്യമായ സിംംപിൾ മേക്കപ്പായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. ഭർത്താവ് നിക് ജൊനാസിന്റെ കൈപിടിച്ച് സ്ട്രീറ്റിലൂടെ ചിരിച്ചുകൊണ്ടു നടക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.

View this post on Instagram

Yes they give us #couplesgoals but they give us one more important thing… Which is FASHION HARMONY!! This couple ( @priyankachopra and @nickjonas ) gives us a perfect example of how to dress to compliment each other while stepping out!! Here are simple tips to dress in harmony for couples 1. Choose either deep tone or light tone colours. 2. Never choose same colour costumes except when it’s black or white or if dress code colour is given 3. When confused used these simple combinations as a couple 4. If one is overdressed let the other one dress simple 5. Play with colours as you never know what can suits you both better together So get the look! And happy styling Lastly we love you #priyankachoprajonas #nickjonas . . . . . . . #priyankachopra #priyanka_chopra #nickjonas #priyankachoprafans #nickjonasandpriyankachopra #couplegoals #couplegoals #fashiongoals #stylewhack #flauntitup #glamssup

A post shared by Flaunt It Up (@flauntitup) on

ഫാഷൻ ഉത്സവമായ മെറ്റ് ഗാലയിലെ റെഡ് കാർപെറ്റ് വേദിയിൽ മൂന്നാം തവണ പ്രിയങ്ക എത്തിയത് ഡിഓർ സ്പ്രിങ് 2018 കളക്ഷനിലെ ഗൗൺ ധരിച്ചായിരുന്നു. 1,500 മണിക്കൂറുകൾ എടുത്താണ് ഡിസൈനർ മരിയ ഗ്രാസിയ ചിയുരി പ്രിയങ്കയുടെ വസ്ത്രം തയ്യാറാക്കിയത്. 1980 കളിലെ അമേരിക്കൻ ടിവി ഷോയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മരിയ ഈ വസ്ത്രം ഒരുക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook