പോപ് ഗായകൻ ജോ ജൊനാസും ഹോളിവുഡ് നടി സോഫി ടർണറും വിവാഹിതരായി. പാരിസിൽവച്ചാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. സോഫിയും ജോ ജൊനാസും മേയ് ഒന്നിന് ലാസ്‌വെഗാസിലെ ചർച്ചിൽവച്ച് ലളിതമായ രീതിയിൽ ആദ്യം വിവാഹിതരായിരുന്നു.

Read Also: ആടിയും പാടിയും പ്രിയങ്കയും നിക്കും, ചിത്രങ്ങൾ

പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിന്റെ സഹോദരനാണ് ജോ ജൊനാസ്. വിവാഹ ദിനത്തിൽ സാരിയാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. സബ്യാസാചി ഡിസൈൻ ചെയ്ത ഇളം പിങ്ക് നിറത്തിലുളള എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ സാരിയായിരുന്നു പ്രിയങ്ക ധരിച്ചത്. ആമി പട്ടേൽ ആയിരുന്നു പ്രിയങ്കയെ ഒരുക്കിയത്.

ഡയമണ്ട് കമ്മലും ഡയമണ്ട് പതക്കമുളള സ്വർണമാലയും ആയിരുന്നു പ്രിയങ്ക വസ്ത്രത്തിനൊപ്പം അണിഞ്ഞത്. മേക്കപ്പ് സിംപിളായിരുന്നു. പ്രിയങ്കയുടെ ലുക്ക് 80 കളിലെ ബോളിവുഡ് നടികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. കറുത്ത സ്യൂട്ടും കോട്ടുമായിരുന്നു നിക് ജൊനാസിന്റെ വേഷം. ഇരുവരും ഒന്നിച്ചുളളതും കുടുംബത്തിനൊപ്പമുളളതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

വിവാഹത്തിനു മുൻപായി അടുത്ത സുഹൃത്തുക്കൾക്കായി ജോ ജൊനാസും സോഫി ടർണറും പാരിസിൽ പാർട്ടി നടത്തിയിരുന്നു. പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും പാരിസിൽ റിവർബോട്ടിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook