scorecardresearch

റോയൽ ലുക്കിൽ പ്രിയ വാര്യർ; ചിത്രങ്ങൾ

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയ വാര്യർ

Priya Varrier, Priya Varrier latest

ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ‘ഫോർ ഇയേർസ്’ എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് പ്രിയ തിരിച്ചെത്തിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു പ്രിയയുടെ നായകൻ.

ഇപ്പോഴിതാ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പ്രിയ. സാരിയിൽ സുന്ദരിയായ പ്രിയയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്. വഫാറയാണ് ചിത്രങ്ങൾ പകർത്തിയത്.

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം അഭിനയിക്കുന്ന
‘ലൈവ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. ‘ഒരുത്തീ’ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈവ്’.

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Priya varrier in saree latest photoshoot