ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം സോനം കപൂർ. ഗർഭിണിയായശേഷമുള്ള ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. മെറ്റേർണിറ്റി ഫാഷനിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നുമുണ്ട് താരം.
സോനത്തിന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ നിറവയറുമായുള്ള പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ഡിസൈനർമാരായ അബു ജാനി, സന്ദീപ് ഖോസ്‌ലയ്ക്കു വേണ്ടിയായിരുന്നു സോനത്തിന്റെ ഫൊട്ടോഷൂട്ട്. സ്വീക്വൻസുകളും മുത്തുകളും കൊണ്ട് നിർമ്മിച്ച ഐവറി സാറ്റിൻ സ്കർട്ടും അതിനു ചേരുന്ന ബ്ലൗസുമാണ് സോനം ധരിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് സോനം കപൂറും ആനന്ദ് അഹൂജയും തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണെന്ന വിവരം അറിയിച്ചത്. 2018 ലാണ് ഇരുവരും വിവാഹിതരായത്.
Read More: ബ്ലാക്ക് കഫ്താനിൽ നിറവയറുമായി സോനം കപൂറിന്റെ ഫൊട്ടോഷൂട്ട്; ചിത്രങ്ങൾ