Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

കറുപ്പിൽ സുന്ദരിയായി സമീറാ റെഡ്ഡി; ഗർഭകാല ഫോട്ടോഷൂട്ട്

തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി നൽകിയാണ് നടി സമീറാ റെഡ്ഡി അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞത്

Sameera Reddy, സമീറാ റെഡ്ഡി, Baby Shower, ബേബി ഷവർ, Sameera Reddy, സമീറ റെഡ്ഡി, Pregnant, ഗർഭിണി, trolls, ട്രോളുകൾ, social media, സോഷ്യൽ മീഡിയ, iemalayalam, ഐഇ മലയാളം

ഗര്‍ഭകാലം ആഘോഷമാക്കുന്നതിനിടെ പലപ്പോഴായി തന്റെ ഗര്‍ഭകാലചിത്രങ്ങളും നിറവയറിന്റെ ചിത്രങ്ങളുമെല്ലാം അഭിനേത്രി സമീറ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഏതാനും ദിവസം മുൻപാണ് സമീറയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ നടന്നത്. അതിന്റെ ചിത്രവും സമീറ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് നടത്തി ആ ചിത്രങ്ങളുമായി താരം എത്തിയിരിക്കുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് സമീറ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി സമീറാ റെഡ്ഡിയും ഭർത്താവ് അക്ഷയ് വർദെയും. മൂത്ത മകൻ ഒരു അച്ഛൻ കുട്ടിയാണെന്നും അതിനാൽ ഒരു അമ്മക്കുട്ടിക്കായാണ് താൻ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബേബി ഷവർ ചിത്രങ്ങളിൽ കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞാണ് സമീറ പ്രത്യക്ഷപ്പെട്ടത്. ഭർത്താവിനും മകനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം അതീവ സന്തുഷ്ടയാണ് സമീറ.

കഴിഞ്ഞ കുറേ വർഷങ്ങൾ തനിക്കൊപ്പം നിന്നവരെ ആഘോഷിക്കുകയാണ് താൻ എന്നാണ് സമീറ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ ഉയർച്ചകളിലും താഴ്ചകളിലും കൂടെ നിന്നവർ. ഭർത്താവ്, അദ്ദേഹത്തിന്റെ വീട്ടുകാർ, തന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവർക്കും സമീറ സ്നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട്.

തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി നൽകിയാണ് നടി സമീറാ റെഡ്ഡി അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞത്. ട്രോളുകളൊന്നും തന്നെ തളര്‍ത്തുന്നില്ലെന്ന് സമീറ തെളിയിക്കുകയാണ് ചെയ്തത്. മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇത്തരം ട്രോളുകളെ സമീറ കുറ്റപ്പെടുത്തിയിരുന്നു.

ബിക്കിനി ധരിച്ച് നിറവയറിലുള്ള ചിത്രവുമായാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ക്കുള്ള എന്റെ മറുപടിയാണ് ഇത്,’ സമീറ കുറിച്ചു.

Get the latest Malayalam news and Fashion news here. You can also read all the Fashion news by following us on Twitter, Facebook and Telegram.

Web Title: Pregnant sameera reddy photoshoot

Next Story
മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ കിരീടം ചൂടി ഇന്ത്യക്കാരിpriya serrao, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com