മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി തിരക്കിലാണ് നടി പ്രയാഗ മാർട്ടിൻ. ഉണ്ണി മുകുന്ദൻ നായകനായ ‘ഒരു മുറൈ വന്ത് പാർത്തായ’ ആണ് പ്രയാഗ ആദ്യമായി നായികയായ ചിത്രം. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘ഫുക്രി’, ‘പോക്കിരി സൈമൺ’, ‘രാമലീല’ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ പ്രയാഗ അവതരിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് നടത്തിയ സ്വകാര്യ ഫാഷൻ ഷോയിൽ റാംപിൽ ചുവടുവച്ച പ്രയാഗയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗ്ലാമറസായി വേറിട്ട ലുക്കിലാണ് പ്രയാഗ റാംപിലെത്തിയത്.
ഭൂമിയിലെ മനോഹര സ്വകാര്യം, സൂര്യയുടെ നായികയായി എത്തിയ തമിഴ് നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്നീ സിനിമകളിലാണ് പ്രയാഗ ഒടുവിൽ അഭിനയിച്ചത്. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന മലയാളം സിനിമകൾ.