ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായ ഇടം നേടിയ നടിയാണ് നിഖില വിമൽ. സെയ്ന്റ് അൽഫോൺസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിഖിലയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്. ഇന്നു മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് താരം.
സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധക മനം കവരുന്നത്. ബൈഹാൻഡ് ബ്രാൻഡിന്റെ കോട്ടൺ പ്രിന്റഡ് ഡ്രാപ് ആൻഡ് മൾട്ടി കളർ പോൽക്ക ഡോട്സുകൾ നിറഞ്ഞ വൈറ്റ് സാരിയിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. 2,750 രൂപയാണ് നിഖില ധരിച്ച ഈ സാരിയുടെ വില.
ഭാഗ്യദേവത എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തിയ നിഖില ആദ്യമായി നായികയായത് ശ്രീബാല കെ മേനോൻ സംവിധാനം ചെയ്ത ‘ലവ് 24×7’ എന്ന ചിത്രത്തിലായിരുന്നു.
‘അരവിന്ദന്റെ അതിഥികൾ’, ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങിയവയാണ് നിഖിലയുടെ ശ്രദ്ധേയ ചിത്രങ്ങൾ. മധുരം, ജോ & ജോ എന്നിവയാണ് ഏറ്റവുമൊടുവിൽ റിലീസിനെത്തിയ നിഖിലയുടെ ചിത്രങ്ങൾ. മലയാളത്തിനൊപ്പം തമിഴിലും സജീവമാണ് നിഖില.