താരങ്ങളുടെ വാർഡ്രോബ് വിശേഷങ്ങൾ അറിയാനും പുത്തൻ ട്രെൻഡുകൾ പിൻതുടരാനും ഫാഷൻ പ്രേമികൾക്ക് എന്നും താൽപ്പര്യമാണ്. അതുകൊണ്ടുതന്നെ, താരങ്ങൾ ധരിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങളുടെയും വാച്ചുകളുടെയുമൊക്കെ വിലയും വിവരങ്ങളും ഇന്റർനെറ്റിൽ അന്വേഷിക്കുന്നവരും ഏറെയാണ്.
അടുത്തിടെ, ‘അണ്ടേ സുന്ദരാനികി’ എന്ന തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനു വേണ്ടി നസ്രിയ എത്തിയപ്പോൾ ഫാഷൻ പ്രേമികൾ ശ്രദ്ധിച്ചതും നസ്രിയയുടെ വസ്ത്രങ്ങളും മേക്കപ്പുമൊക്കെയാണ്. വൈവിധ്യമാർന്ന ഡിസൈനർ വസ്ത്രങ്ങളാണ് നസ്രിയ പ്രമോഷനായി അണിഞ്ഞത്. അക്കൂട്ടത്തിൽ, നസ്രിയ ധരിച്ച ഒരു ഓവർ സൈസ് ടീഷർട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഹ്യൂമൻ ബ്രാൻഡിന്റെ ഡൈവേർസിറ്റി ടീഷർട്ടാണ് നസ്രിയ ധരിച്ചത്. 3,700 രൂപയാണ് ഇതിന് വില വരുന്നത്. പല ഭാവങ്ങളിലുള്ള മുഖങ്ങൾ പ്രിന്റ് ചെയ്തിരിക്കുകയാണ് ഈ ടീഷർട്ടിൽ.

ജൂൺ 10നാണ് വിവേക് അത്രേയ സംവിധാനം ചെയ്ത് ‘അണ്ടേ സുന്ദരാനികി’ തിയേറ്ററിലെത്തിയത്. നാനിയാണ് ചിത്രത്തിലെ നായകൻ. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നദിയ മൊയ്തു, തൻവി റാം, ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Read more: സ്റ്റൈലിഷ് ലുക്കിൽ നസ്രിയ