നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. വ്യാഴാഴ്ച രാവിലെ മഹാബലിപുരത്ത് വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. നയൻതാരയുടെ വിവാഹ വസ്ത്രമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. തന്റെ ജീവിതത്തിലെ വലിയ ദിനത്തിൽ റെഡ്ഡിലാണ് നയൻതാര എത്തിയത്.
റെഡ് ലെഹങ്കയും റെഡ് സാരിയും ഒത്തുചേർന്ന വസ്ത്രമാണ് നയൻതാര ധരിച്ചത്. മോണിക്ക ഷാ ഡിസൈൻ ചെയ്ത വെർമില്യൻ റെഡ്ഡിലുള്ള ഹാൻഡ്ക്രാഫ്റ്റഡ് സാരിയായിരുന്നു നയൻതാരയുടേത്. ഹൊയ്സള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നു പ്രചോദനം ഉൾകൊണ്ടുള്ള എംബ്രോയ്ഡറിയാണ് സാരിയിൽ ചെയ്തത്. ദമ്പതികളുടെ പേരും സാരിയിൽ ആലേഖനം ചെയ്തിരുന്നു. റൗണ്ട് നെക് ഫുൾ സ്ലീവ് ബ്ലൗസിൽ ലക്ഷ്മി ദേവതയെ പ്രതിനിധീകരിക്കുന്ന മോട്ടിഫ്സ് ചെയ്തിട്ടുണ്ട്.
പാരമ്പര്യ വസ്ത്രമാണ് വിവാഹ ദിനത്തിൽ വിഘ്നേഷ് തിരഞ്ഞെടുത്തത്, ഹാൻഡ് ക്രാഫ്റ്റ് ചെയ്ത വേഷ്ടിയും കുർത്തയും ഷാളും ചേരുന്നതായിരുന്നു വിഘ്നേഷിന്റെ വിവാഹ വേഷം. ജേഡ് ബൈ മോണിക്ക ആന്‍ഡ് കരിഷ്മയാണ് വസ്ത്രങ്ങൾ തയാറാക്കിയത്.
നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. രജനീകാന്ത്, ഷാരൂഖ് ഖാൻ, ദിലീപ്, റഹ്മാൻ, ജയറാം, കാളിദാസ് അടക്കമുള്ളവർ വിവാഹത്തിന് എത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read More: ചക്ക ബിരിയാണി മുതൽ അവിയൽവരെ; നയൻതാര-വിഘ്നേഷ് വിവാഹത്തിന് വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ