മൂന്നു ദിവസം മുൻപായിരുന്നു നടി നവ്യാ നായരുടെ സഹോദരന് രാഹുലും സ്വാതിയും തമ്മിലുള്ള വിവാഹം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹവേദിയിൽ തിളങ്ങിയത് നവ്യ തന്നെയായിരുന്നു. താരത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, കല്യാണദിവസത്തെ തന്റെ കോസ്റ്റ്യൂമിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നവ്യ നായർ.
ഗോൾഡൻ നിറവും കടുംപച്ച നിറവും ഇടകലർന്ന വലിയ ബോർഡറുള്ള മഞ്ഞ പട്ടുസാരിയും ഹെവി എബ്രോയിഡറി വർക്കോട് കൂടിയ ബ്ലൗസുമായിരുന്നു നവ്യയുടെ വേഷം.
വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു. “ഹാപ്പി മാരീഡ് ലൈഫ് ടു മൈ ഡിയർ കണ്ണപ്പാ, എന്റെ സഹോദരാ, സുഹൃത്തേ .. സൂര്യനു കീഴിലുള്ള ഏറ്റവും മണ്ടത്തരങ്ങളായ കാര്യങ്ങളെക്കുറിച്ച് പോലും ഞങ്ങൾ വൈകിയ രാത്രികളിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട് .. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷിക്ക്,തമാശകൾ ചെയ്യ്. നീ ഇത്രയും വലുതായി വളർന്നിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .. നീ ഇപ്പോഴും എന്റെ ചോട്ടു ആണ്,” നവ്യ കുറിച്ചു.
Read more: നവ്യ നായരുടെ സഹോദരൻ വിവാഹിതനായി, ചിത്രങ്ങൾ
“സ്വാതി, കണ്ണാ, നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു… നിങ്ങൾ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ… ജീവിതം എന്നത് ജീവിക്കുന്നതിലാണ്, അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും… എല്ലാത്തിനുമൊടുവിൽ, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം. പണം അല്ല, നല്ല നിമിഷങ്ങൾ സമ്പാദിക്കൂ..,” നവ്യ കുറിച്ചു.
സഹോദരൻ രാഹുലുമൊത്തുള്ള ചിത്രങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു നവ്യ. ആലപ്പുഴയിലെ വീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു ലോക്ക്ഡൗൺനാളുകളിൽ നവ്യ. ഡാൽഗോണ കോഫിയും ചക്കകുരു ഷേക്കും തുടങ്ങി ലോക്ക്ഡൗൺകാല പരീക്ഷണങ്ങളുടെ വിശേഷങ്ങളും നവ്യ ഷെയർ ചെയ്തിരുന്നു.
Read More: ചേച്ചിയുടെ നമ്പറൊന്നും ഈ അനിയന്റെ അടുത്ത് വിലപോവില്ല; നവ്യയ്ക്ക് കിടിലൻ മറുപടി നൽകി സഹോദരൻ
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.
Read more: ‘തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി’