എത്നിക്, ഓർഗാനിക്, യുണീക് ഡിസൈനുകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഫാഷൻ സ്റ്റേറ്റ്മെന്റായി ഉപയോഗിക്കുന്ന ഒന്നാണ് അജ്റക്. സിനിമാതാരങ്ങൾ മുതലിങ്ങോട്ട് അജ്റക് പ്രിന്റ് വസ്ത്രങ്ങൾക്ക് വലിയ ആരാധകർ തന്നെ ഇന്നുണ്ട്. അനാർക്കലി ചുരിദാർ, സാരി, ദുപ്പട്ട, കുർത്ത എന്നു തുടങ്ങി എവിടെയും അജ്റക് തരംഗമാണിപ്പോൾ.
പാക്കിസ്ഥാനിലെ സിന്ധിൽ നിന്നുമാണ് ഉത്ഭവം എന്നു കരുതപ്പെടുന്ന അജ്റക് ഇന്ത്യയിൽ ഗുജറാത്തിലെ കച്ച് രാജസ്ഥാനിലെ ബാർമർ എന്നിവിടങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പൊതുവെ വർണ്ണാഭമായതും തിളക്കമുള്ളതുമായ അജ്റക് പ്രിന്റുകളാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ പ്രിയം കവരുന്നത്, നടി മുക്തയും മകൾ കണ്മണിയും ധരിച്ച അജ്റക് ഡ്രസ്സുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
മുക്തയും കൺമണിയും ധരിച്ച ക്ലും ലേബലിൽ നിന്നുള്ള ഈ അജ്റക് ഡ്രസ്സുകൾക്ക് യഥാക്രമം 12450 രൂപ, 3200 രൂപ എന്നിങ്ങനയാണ് വില വരുന്നത്.
അമ്മയുടെ വഴിയെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മുക്തയുടെ മകൾ കൺമണി എന്ന കിയാരയും. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായ എം.പത്മകുമാര്‍ സംവിധാനം ചെയ്ത ‘ പത്താം വളവ്’ എന്ന ചിത്രത്തിലൂടെയാണ് കൺമണിയുടെ അരങ്ങേറ്റം. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്.
Read more: അഹാനയും ഹൻസികയും ധരിച്ച ഈ ഡ്രസ്സിന്റെ വിലയറിയാമോ?