ഗർഭകാല ഫാഷനിലും പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുകയാണ് സോനം കപൂർ. ബ്ലാക്ക് കഫ്താനിലുള്ള പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ചിത്രങ്ങളിൽ സോനത്തിന്റെ ബേബി ബംപ് വ്യക്തമായി കാണാം.
കഴിഞ്ഞ മാർച്ച് 21 നാണ് സോനവും ഭർത്താവ് ആനന്ദ് അഹൂജയും കുഞ്ഞതിഥിക്കായ് കാത്തിരിക്കുകയാണെന്ന വിവരം അറിയിച്ചത്. അതിനുശേഷം ഗർഭകാല വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്.
വിവാഹിതരായി രണ്ടു വർഷങ്ങൾക്കുശേഷം മതി കുഞ്ഞുങ്ങളെന്ന് താനും ഭർത്താവും നേരത്തെ തീരുമാനിച്ചിരുന്നതായി സോനം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ”ഞങ്ങൾക്ക് അനുയോജ്യമായ സമയമായിരുന്നു അത്. ഈ മേയ് മാസത്തിൽ ഞങ്ങൾ വിവാഹിതരായിട്ട് നാല് വർഷമാകും, രണ്ട് വർഷം ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, അതിനുശേഷം ഞങ്ങൾ ശ്രമം തുടങ്ങി, അത് വിജയിച്ചു. അതൊരു വലിയ അനുഗ്രഹമാണ്,” സോനം വോഗിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2018 മേയ് 8 നാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്.
Read More: ഗർഭിണിയായശേഷം ആദ്യമായി പൊതുവേദിയിലെത്തി സോനം കപൂർ; ചിത്രങ്ങൾ