scorecardresearch

സിംപിളായി ഒരുങ്ങാം; വിശ്വസുന്ദരി ഹർനാസ് സന്ധുവിന്റെ ചില മേക്കപ്പ് ടിപ്‌സ്

ഇന്ത്യയിലേക്ക് 21 വർഷങ്ങൾക്കുശേഷം വിശ്വസുന്ദരി പട്ടമെത്തിയത് ഹർനാസ് സന്ധുവിലൂടെയാണ്

Harnaaz Sandhu, Miss Universe, ie malayalam

മേക്കപ്പ് ടിപ്‌സുകൾ പലർക്കും ഉപകാരപ്രദമാണ്. മേക്കപ്പ് ഇഷ്ടപ്പെടുന്നവർക്കായി തന്റെ ദൈനംദിന മേക്കപ്പ് ലുക്കിന്റെ വീഡിയോയ്ക്കൊപ്പം അത് മികച്ചതാക്കാൻ സഹായകരമായ ചില നുറുങ്ങുകളും പങ്കുവച്ചിരിക്കുകയാണ് വിശ്വസുന്ദരി ഹർനാസ് സന്ധു. ഇത് നിങ്ങൾക്കും പിന്തുടരാവുന്ന ഒന്നാണെന്നാണ് ഹർനാസ് പറയുന്നത്.

  • മുഖത്തും ചുണ്ടുകളിലും മോയ്സ്ച്യുറൈസിങ് ചെയ്താണ് ഹർനാസ് തന്റെ മേക്കപ്പ് തുടങ്ങിയത്. “കാലാവസ്ഥ മാറ്റം നോക്കാതെ മുഖം മോയ്സ്ച്യുറൈസ് ചെയ്യുക. അതുപോലെ, ചുണ്ടുകൾ നന്നായി മോയ്സ്ച്യുറൈസ് ചെയ്യേണ്ടത് പ്രധാനമാണ്, ”അവൾ പറഞ്ഞു.
  • അടുത്തതായി ഫൗണ്ടേഷൻ സ്റ്റിക്ക് ഉപയോഗിച്ച് മുഖത്ത് ഫൗണ്ടേഷൻ പുരട്ടി. രണ്ട് ഷേഡുകൾ മേക്കപ്പ് സ്പോഞ്ച് ഉപയോഗിച്ച് നന്നായി യോജിപ്പിച്ചതിനുശേഷമാണ് ഫൗണ്ടേഷൻ പ്രയോഗിച്ചത്.
  • അതിനുശേഷം, ഒരു ഐബ്രോ ഡിഫൈനർ ഉപയോഗിച്ച് പുരികങ്ങൾ വരച്ചു.
  • അടുത്തതായി കൺപീലികൾ ചുരുണ്ടതാക്കി. കൺപീലികൾ ചുരുട്ടിയ ശേഷം,മാസ്കര പുരട്ടുക. താഴത്തെ കൺപീലികൾക്ക്, മസ്‌കര ബ്രഷിന്റെ അഗ്രം ഉപയോഗിക്കുന്നതാണ് ഹർനാസ് ഇഷ്ടപ്പെടുന്നത്.
  • ലിപ് ഗ്ലോസ് പ്രയോഗിക്കുന്നതിന് മുമ്പ് ലിപ് ലൈനർ ഉപയോഗിച്ച് ചുണ്ടുകൾ വരച്ചു.
  • അടുത്തതായി കോണ്ടൂർ പൗഡർ ഉപയോഗിച്ചു.
  • സെറ്റിങ് സ്പ്രേ ഉപയോഗിച്ച് ഹർനാസ് മേക്കപ്പ് പൂർത്തിയാക്കി.

ഇന്ത്യയിലേക്ക് 21 വർഷങ്ങൾക്കുശേഷം വിശ്വസുന്ദരി പട്ടമെത്തിയത് ഹർനാസ് സന്ധുവിലൂടെയാണ്. 200 ൽ ലാറ ദത്തയ്ക്കുശേഷം ഈ കിരീടം ചൂടുന്ന ഇന്ത്യക്കാരിയാണ് ഹർനാസ്.

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Miss universe harnaaz sandhu shares her everyday makeup look