മെറ്റ് ഗാലയിൽ താരമായി കിം; ഇതാണോ കോവിഡ് കാല ഫാഷനെന്ന് സോഷ്യൽ മീഡിയ

കിമ്മിന്റെ ചിത്രങ്ങൾക്ക് ഒപ്പം ട്രോളുകളും വൈറലാവുകയാണ്

Met Gala 2021, Kim Kardashian, Met Gala, Met Gala memes, Kim Kardashian photos, Kim Kardashian memes, Kim Kardashian troll

ഫാഷന്‍ലോകത്തെ ഏറ്റവും വലിയ മാമാങ്കമാണ് ‘മെറ്റ് ഗാല’. ഫാഷന്‍ലോകത്തെ ‘ഓസ്‌കര്‍’ എന്നറിയപ്പെടുന്ന പ്രോഗ്രാമാണ് ‘മെറ്റ് ഗാല’. വിചിത്രവും വേറിട്ടതുമായ വസ്ത്രശൈലിയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റുക എന്നതാണ് മെറ്റ് ഗാലയിലെത്തുന്ന താരങ്ങളുടെ ലക്ഷ്യം. ഇത്തവണ മെറ്റ് ഗാലയുടെ ശ്രദ്ധ കവർന്നൊരാൾ അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും നടിയും ബിസ്സിനസ് വുമണുമായ കിം കർദാഷ്യാന്റെ പേരാണ്.

മുഖം മുഴുവൻ മൂടുന്ന രീതിയിലുള്ള കറുപ്പ് വസ്ത്രങ്ങൾ അണിഞ്ഞാണ് കിം മെറ്റ് ഗാല വേദിയിൽ എത്തിയത്. എന്തായാലും ചിത്രങ്ങൾ ഇതിനകം ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടി കഴിഞ്ഞു.

ഇതാണോ കോവിഡ് കാല ഫാഷൻ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കിമ്മിന്റെ ചിത്രങ്ങൾ വൈറലായതിനൊപ്പം തന്നെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ മ്യൂസിയമായ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് മെറ്റ് ഗാല സംഘടിപ്പിക്കപ്പെട്ടത്. എല്ലാ വർഷവും മേയ് മാസത്തില്‍ നടക്കാറുള്ള മെറ്റ് ഗാല കോവിഡ് പശ്ചത്തലത്തില്‍ ഈ വര്‍ഷം സെപ്തംബറിൽ സംഘടിപ്പിക്കുകയായിരുന്നു.

Get the latest Malayalam news and Fashion news here. You can also read all the Fashion news by following us on Twitter, Facebook and Telegram.

Web Title: Met gala 2021 kim kardashian looks photos memes

Next Story
അവൾ ഇപ്പോഴും എത്ര സുന്ദരിയാണ്; ഉണ്ണിക്കൊപ്പമുളള കാവ്യ മാധവന്റെ ചിത്രങ്ങൾ വൈറൽkavya madhavan, dileep, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com