/indian-express-malayalam/media/media_files/uploads/2023/10/Mammootty-2.jpg)
മമ്മൂട്ടിയുടെ പുതിയ ലുക്ക്
ലോകത്തിന്റെ ഫാഷൻ അപ്ഡേഷൻ ഏറ്റവും നന്നായി നിരീക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ഇന്നും ചെറുപ്പക്കാരെ പോലും വെല്ലുന്ന ഫാഷൻ സെൻസാണ് പലപ്പോഴും മമ്മൂട്ടി കാഴ്ച വയ്ക്കുന്നത്. "വിന്റേജ് മമ്മൂട്ടി എന്ന പ്രയോഗത്തിന്റെ സാധ്യത തന്നെ റദ്ദ് ചെയ്ത് അന്നും ഇന്നും എന്നും തന്നിലെ ഏറ്റവും മികച്ച മമ്മൂട്ടിയിസം പുറത്തെടുത്ത് , സ്വയം നവീകരിക്കുന്ന മമ്മൂട്ടിയോളം പോന്ന പുതുമ കേരളീയ ജീവിത പരിസരത്ത് ഈ നൂറ്റാണ്ടിനുള്ളിൽ മറ്റൊരു വ്യക്തിക്കും അവകാശപ്പെടാനില്ലാത്തതാണ്," എന്നാണ് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ആശംസ കുറിപ്പിലെ വാക്കുകൾ.
സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ എന്നും അപ്ഡേറ്റഡാണ് മമ്മൂട്ടി. അടുത്തിടെ, മമ്മൂട്ടിയുടെ ഫാഷൻ സെൻസിനെ കുറിച്ചു നടൻ അനൂപ് മേനോൻ പങ്കുവച്ചൊരു കുറിപ്പും ശ്രദ്ധ നേടിയിരുന്നു. "കഴിഞ്ഞ വർഷം ഞാൻ ദുബായിലെ ഒരു വാച്ച് കടയിൽ പോയപ്പോൾ, 90 കളുടെ തുടക്കത്തിൽ പഴയ ബുർജ്മാൻ സെന്ററിൽ IWC, Patek തുടങ്ങിയ വാച്ചുകൾ അന്വേഷിച്ചു വരാറുണ്ടായിരുന്ന ഒരു ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാറിനെക്കുറിച്ച് അവിടുത്തെ മുതിർന്ന സ്റ്റാഫുകളിൽ ഒരാൾ എന്നോട് പറഞ്ഞു. വാച്ചുകളെ കുറിച്ച് അവിടുത്തെ സമ്പന്നരായ ഷെയ്ഖുകൾക്ക് പോലുമില്ലാത്ത അറിവും അവയോടുള്ള പാഷനും കാണിച്ച ആ സൂപ്പർസ്റ്റാർ കടയിലുള്ളവരെ വിസ്മയിപ്പിച്ചു. അയാൾക്ക് ആ സൂപ്പർസ്റ്റാറിന്റെ പേര് ഓർക്കാൻ കഴിഞ്ഞില്ല, പക്ഷേ അതീവസുന്ദരനായൊരു നടനായിരുന്നു അതെന്ന് അയാൾ ഓർത്തെടുത്തു. അയാൾ ആ പേര് തെറ്റായി ഉച്ഛരിക്കുന്നത് എനിക്ക് കേൾക്കേണ്ടിയിരുന്നില്ല. എനിക്കറിയാമായിരുന്നു, അത് മറ്റാരുമാകാൻ വഴിയില്ലെന്ന്," എന്നാണ് 1993ൽ മമ്മൂട്ടി ഗൂച്ചി ഷർട്ട് അണിഞ്ഞുനിൽക്കുന്ന ഒരു ചിത്രം ഷെയർ ചെയ്തു കൊണ്ട് അനൂപ് മേനോൻ കുറിച്ചത്.
/indian-express-malayalam/media/media_files/uploads/2023/10/image-2.png)
പൊതു പരിപാടികളിലും പ്രമോഷൻ പരിപാടികളിലുമെല്ലാം മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ ഫാഷൻ സെൻസ് കണ്ടു നിൽക്കുന്നവരെയെല്ലാം വിസ്മയിപ്പിക്കാറുണ്ട്. അടുത്തിടെ നടന്ന അമ്മ ജനറൽ ബോഡി യോഗത്തിന് എത്തിയപ്പോൾ മമ്മൂട്ടി അണിഞ്ഞ കാപ്രി ഇറ്റലി ഷർട്ടും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ലിനനും വിസ്കോസും ബ്ലെൻഡ് ചെയ്ത മെറ്റീരിയലിലുള്ള ആ ഷർട്ടിൽ ഇറ്റാലിയൻ ഫ്ളോറൽ സ്റ്റിച്ചിംഗ് എംബ്രോയിഡറിയാണ് ശ്രദ്ധ കവർന്നത്.
/indian-express-malayalam/media/media_files/uploads/2023/06/mammootty.jpg)
കഴിഞ്ഞ ദിവസം, കണ്ണൂർ സ്ക്വാഡിന്റെ ദുബായ് പ്രമോഷനു ശേഷം കേരളത്തിൽ തിരിച്ചെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം, മുടിയൊക്കെ പറ്റെ കട്ട് ചെയ്ത് പ്രിന്റഡ് ഷർട്ടും ഹിപ്പ് ഹോപ്പ് ബാഗീ ജീൻസുമണിഞ്ഞാണ് താരം എയർപോർട്ടിലെത്തിയത്.
/indian-express-malayalam/media/media_files/uploads/2023/10/Diesel-shirt.jpg)
ഡീസൽ ഷർട്ടായിരുന്നു മമ്മൂട്ടിയുടെ വേഷം. 17,349 രൂപയാണ് ഈ ഷർട്ടിന്റെ ഓൺലൈൻ വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us