തെലുങ്കിലെ തന്റെ പുതിയ സിനിമയായ ‘സർക്കാരു വാരി പാട്ട’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് കീർത്തി സുരേഷ്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രീ റിലീസ് ഇവന്റ് ഹൈദരാബാദിൽ നടന്നു. മഹേഷ് ബാബു, സംവിധായകൻ പരശുറാം അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കാനെത്തി.
പരിപാടിയിൽ പങ്കെടുക്കാൻ ഗ്ലാമറസ് ലുക്കിലാണ് കീർത്തി എത്തിയത്. സ്റ്റോൺ വർക്കുകൾ നിറഞ്ഞ സാരിയാണ് കീർത്തി ധരിച്ചത്. സാരിയിൽ ഗ്ലാമറസായുള്ള കീർത്തിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
മഹേഷ് ബാബുവാണ് ‘സർക്കാരു വാരി പാട്ട’യിലെ നായകൻ. മേയ് 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കീർത്തിയുടെ ഒൻപതാമത്തെ തെലുങ്ക് സിനിമയാണിത്. ‘ഭോല ശങ്കർ’, ‘ദസറ’ എന്നിവയാണ് കീർത്തിയുടെ മറ്റ് തെലുങ്ക് പ്രോജക്ടുകൾ.
തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ ആദ്യമായി നായകനാവുന്ന സിനിമയായ ‘സാനി കായിതം’ ആണ് കീർത്തിയുടേതായി അടുത്തിടെ റിലീസ് ചെയ്തത്. മലയാളത്തിൽ ടൊവിനോ തോമസ് നായകനായി എത്തുന്ന ‘വാശി’യാണ് കീര്‍ത്തിയുടെ പുതിയ സിനിമ.
Read More: പാന്റ്സ്യൂട്ടിൽ സ്റ്റൈലിഷായി കീർത്തി സുരേഷ്; ചിത്രങ്ങൾ