ഇൻസ്റ്റഗ്രാമിൽ സ്റ്റൈലിഷ് ലുക്കിലുള്ള ഫൊട്ടോകൾ പങ്കുവയ്ക്കുന്ന നടിമാരിലൊരാളാണ് കീർത്തി സുരേഷ്. കീർത്തി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധ ശ്രദ്ധ ആകർഷിക്കുന്നത്. ഗലാട്ട അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാണ് കീർത്തി കിടിലൻ ലുക്കിൽ എത്തിയത്.
ഡിസൈനർ തരുൺ താഹിലിയാനിയുടെ കളക്ഷനിൽനിന്നുള്ള വസ്ത്രമാണ് കീർത്തി ധരിച്ചത്. പ്രിന്റഡ് ബ്രാലെറ്റും അതിനു ചേരുന്ന ബോട്ടവുമാണ് കീർത്തി തിരഞ്ഞെടുത്തത്. വസ്ത്രത്തിനു യോജിച്ച ജാക്കറ്റും പാരമ്പര്യ ജുവലറികളാണ് കീർത്തി അണിഞ്ഞത്.
ഏതാനും ദിവസം മുൻപ് സാരിയിലുള്ള ഗ്ലാമറസ് ചിത്രങ്ങൾ കീർത്തി ഷെയർ ചെയ്തിരുന്നു. ഹൈദരാബാദിൽ നടന്ന തന്റെ പുതിയ തെലുങ്കി ചിത്രമായ ‘സർക്കാരു വാരി പാട്ട’യുടെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കാനാണ് കീർത്തി സ്റ്റൈലിഷായി എത്തിയത്.
മഹേഷ് ബാബുവാണ് ‘സർക്കാരു വാരി പാട്ട’യിലെ നായകൻ. മേയ് 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കീർത്തിയുടെ ഒൻപതാമത്തെ തെലുങ്ക് സിനിമയാണിത്. ‘ഭോല ശങ്കർ’, ‘ദസറ’ എന്നിവയാണ് കീർത്തിയുടെ മറ്റ് തെലുങ്ക് പ്രോജക്ടുകൾ.
Read More: സാരിയിൽ ഗ്ലാമറായി കീർത്തി സുരേഷ്; ചിത്രങ്ങൾ