പുതിയ തെലുങ്ക് സിനിമ ‘സർക്കാരു വാരി പാട്ട’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് കീർത്തി സുരേഷ്. പ്രചാരണ പരിപാടികൾക്കെല്ലാം സ്റ്റൈലിഷ് ലുക്കിലാണ് കീർത്തി എത്തുന്നത്. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുമുണ്ട്.
ഗൗണിലുള്ള പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് കീർത്തി സുരേഷ്. ടർട്ടിൽ നെക്കും ഫുൾസ്ലീവും ഹൈ സ്ലിറ്റുമാണ് ഗൗണിന്റെ പ്രത്യേകത. ദ് ഹൗസ് ഓഫ് എക്സോട്ടിക്ക് എന്ന ഫാഷൻ ഹൗസിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് കീർത്തി ധരിച്ച ഗൗൺ.
മഹേഷ് ബാബുവാണ് ‘സർക്കാരു വാരി പാട്ട’യിലെ നായകൻ. മേയ് 12നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കീർത്തിയുടെ ഒൻപതാമത്തെ തെലുങ്ക് സിനിമയാണിത്. ചിത്രം വൻ ഹിറ്റായതിന്റെ സന്തോഷത്തിലാണ് താരം. ‘ഭോല ശങ്കർ’, ‘ദസറ’ എന്നിവയാണ് കീർത്തിയുടെ മറ്റ് തെലുങ്ക് പ്രോജക്ടുകൾ.
Read More: പ്രിന്റഡ് ബ്രാലെറ്റിനൊപ്പം ജാക്കറ്റും; കിടിലൻ ലുക്കിൽ കീർത്തി സുരേഷ്