നടി മേനകയുടെ മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരിലൊരാളാണ്. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളിൽ കീർത്തി അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ വാശിയാണ് കീർത്തിയുടേതായി അടുത്തിടെ റിലീസായ ചിത്രം.
സോഷ്യൽ മീഡിയയിലും ആക്ടീവാണ് കീർത്തി. തന്റെ സിനിമ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ഒരാളാണ് കീർത്തി. ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഗൗണിലുള്ള ചിത്രങ്ങളാണ് ഇത്തവണ താരം പങ്കിട്ടത്.
പെറിവിങ്കിൾ പർപ്പിൾ ലെയ്സ് ഗൗണാണ് കീർത്തി ധരിച്ചത്. ഓഫ് ഷോൾഡർ ആണ് ഗൗണിന്റെ പ്രത്യേകത. 18,000 രൂപയാണ് ഈ ഗൗണിന്രെ വില.

ഭോല ശങ്കർ, ദസറ തുടങ്ങിയവയാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകൾ. മാമന്നന്റെ ഷൂട്ടിങ് നടക്കുകയാണ്.
Read More: കീർത്തി സുരേഷ് ധരിച്ച ഓർഗൻസ കുർത്ത സെറ്റിന്റെ വിലയറിയാമോ?