സുഹൃത്തിന്റെ വിവാഹ ആഘോഷ തിരക്കിലാണ് കീർത്തി സുരേഷ്. ഇൻസ്റ്റഗ്രാമിൽ വിവാഹ ആഘോഷത്തിലെ തന്റെ വിവിധ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ കീർത്തി പങ്കുവയ്ക്കുന്നുണ്ട്. ഓർഗൻസ കുർത്ത സെറ്റിലുള്ള പുതിയ ചിത്രങ്ങളാണ് താരം ഇന്നു ഷെയർ ചെയ്തിരിക്കുന്നത്.
നൂഡ് പിങ്ക് ജാൽ ഓർഗൻസ കുർത്ത സെറ്റിൽ മനോഹരിയായ കീർത്തിയുടെ ചിത്രങ്ങൾ ആരാധക ശ്രദ്ധ കവർന്നിട്ടുണ്ട്. ഹാൻഡ് എംബ്രോയിഡറിയിലുള്ള കുർത്തയ്ക്കൊപ്പം ബ്രൈറ്റ് ഗ്രീൻ പലാസോയാണ് കീർത്തി തിരഞ്ഞെടുത്തത്. കുർത്തയ്ക്ക് ചേരുന്നതായിരുന്നു നൂഡ് പിങ്ക് ഹാൻഡ് എംബ്രോയിഡറിയിലുള്ള ഓർഗൻസ ദുപ്പട്ട.
രാജി ആൻഡ് റാംനിക് സഹോദരിമാരാണ് കീർത്തിയുടെ ഓർഗൻസ കുർത്ത സെറ്റ് ഡിസൈൻ ചെയ്തത്. 38,800 രൂപയാണ് ഇതിന്റെ വില. രാജിറാംനിക്കിന്റെ വെബ്സൈറ്റിൽ ഈ കുർത്ത സെറ്റ് ലഭ്യമാണ്.

‘വാശി’യാണ് കീർത്തിയുടേതായി മലയാളത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ. ടൊവിനോ തോമസ് ആണ് ചിത്രത്തിലെ നായകൻ. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്.