പുതിയ സിനിമയായ ‘സാനി കായിത’ത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് കീർത്തി സുരേഷ്. മേയ് ആറിന് ഒടിടി റിലീസായാണ് ചിത്രം എത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
ഷേഡഡ് പാന്റ്സ്യൂട്ടിലുള്ള ചിത്രങ്ങളാണ് കീർത്തി ഷെയർ ചെയ്തത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്.
തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ ആദ്യമായി നായകനാവുന്ന സിനിമയാണ് ‘സാനി കായിതം’. ചിത്രത്തിൽ വളരെ വ്യത്യസ്ത വേഷത്തിലാണ് കീർത്തി എത്തുന്നത്. അരുൺ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേയ് ആറിന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
തെലുങ്കിൽ ‘സർക്കാരു വാരി പട്ട’ എന്ന ചിത്രവും കീർത്തിയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. മേയ് 12 നാണ് സിനിമ തിയേറ്ററുകളിൽ എത്തുക.
Read More: സുഹൃത്തിനൊപ്പം ‘അറബിക് കുത്ത്’ ഡാൻസുമായി കീർത്തി സുരേഷ്; വീഡിയോ