നടി കവിത നായരുടെ സാരിപ്രേമം ഏറെ പ്രശസ്തമാണ്. സമൂഹമാധ്യമങ്ങളിൽ കവിതയെ ഫോളോ ചെയ്യുന്ന എല്ലാവരും തന്നെ കവിതയ്ക്ക് സാരിയോടുള്ള ഈ പ്രണയം ശ്രദ്ധിച്ചിട്ടുണ്ടാകും. സാരിയിൽ വേറിട്ട ഫാഷനും കോമ്പിനേഷനുമെല്ലാം പരീക്ഷിക്കുന്ന കവിതയെ സാരി ക്വീൻ എന്നാണ് പലപ്പോഴും ആരാധകർ വിളിക്കുന്നത്. തന്റെ സാരി പ്രേമത്തിനു പിന്നിലെ പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ് കവിത.
“ഞാൻ സാരിയുടുക്കുന്നത് എന്റെ അമ്മയ്ക്ക് ഇഷ്ടമേയല്ല. കാരണം, പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാൻ ടെലിവിഷനിലേക്ക് എത്തുന്നത്. അന്ന് മുതൽ എന്റെ വേഷം സാരിയായി. അതു കൊണ്ടു തന്നെ ഒരമ്മ എന്ന നിലയിൽ കുറേ വിലപിടിച്ച നിമിഷങ്ങൾ അമ്മയ്ക്ക് നഷ്ടമായിട്ടുണ്ട്. ഞാൻ ഫ്രോക്ക് ഇട്ട് നടക്കുന്നതോ പാവാടയും ബ്ലൌസുമിട്ട് നടക്കുന്നതോ ഒന്നും കാണാൻ അമ്മയ്ക്ക് അവസരം ഉണ്ടായിട്ടില്ല. ഇപ്പോൾ അമ്മയ്ക്ക് ഒറ്റ കണ്ടീഷനേ ഉള്ളൂ. അമ്മയുടെ അടുത്തെത്തുമ്പോൾ ഞാൻ സാരിയുടുക്കരുത്. ഫ്രോക്കും പാവാടയുമൊക്കെയാണ് വീട്ടിൽ എന്റെ വേഷം. എനിക്ക് കല്യാണം കഴിഞ്ഞ് കുട്ടികളായാലും അങ്ങനെ മതി എന്നാണ് അമ്മ പറയുന്നത്.”
Read more: ആദ്യവരുമാനത്തിൽനിന്ന് മകൾ സമ്മാനിച്ച സാരി; ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ
“എന്റെ ഭർത്താവിനും ഞാൻ സാരിയുടുക്കുന്നത് ബുദ്ധിമുട്ടാണ്. പുറത്തൊക്കെ പോകുമ്പോൾ അദ്ദേഹം ടി ഷർട്ടും ഷോർട്സുമാകും വേഷം. ഞാൻ സാരിയും. എന്റെ ഡ്രൈവറാണെന്ന് തോന്നും എന്നാണ് അദ്ദേഹത്തിന് പരാതി. ഞാൻ ജനിച്ചു വീണതേ സാരിക്കുള്ളിലാണ് എന്ന് കരുതുന്നവരോട് എന്റെ വീട്ടിലെ അവസ്ഥ ഇതൊക്കെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്.”
“എനിക്ക് പക്ഷേ എന്നെ കാണാൻ ഏറ്റവും ഇഷ്ടം സാരിയിലാണ്. വർഷങ്ങൾക്ക് ശേഷം കുറേ പ്രായമായി ഞാനെന്നെ സങ്കൽപ്പിക്കുമ്പോൾ എന്റെ രൂപം സാരിയിലാണ്. എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ വസ്ത്രം. എന്ന് വച്ച് മോഡേൺ വസ്ത്രങ്ങളോട് എനിക്കൊരു ഇഷ്ടക്കുറവും ഇല്ല.” കവിത പറയുന്നു.
Read more: അഭിനയം, എഴുത്ത്, വായന, സാരി; ഇഷ്ടങ്ങള് പറഞ്ഞ് കവിത
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook