കത്രീന കെയ്ഫും സൽമാൻ ഖാനും ഒന്നിക്കുന്ന ഭാരത് റിലീസിങ്ങിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങൾ. അടുത്തിടെ നടന്ന പ്രൊമോഷൻ പരിപാടിക്കായി മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് കത്രീന എത്തിയത്. കത്രീനയുടെ സെലിബ്രിറ്റി മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിസ്റ്റിനു പിന്നിൽ ഡാനിയേൽ ബോവറായിരുന്നു.
View this post on Instagram
ഇതിനു മുൻപു നടന്ന പ്രൊമോഷൻ പരിപാടികളിൽ സാരിയായിരുന്നു കത്രീനയുടെ വേഷം. സാരിക്ക് ഇണങ്ങും വിധമുളള ആഭരണങ്ങളും സിംപിൾ മേക്കപ്പുമായിരുന്നു കത്രീന തിരഞ്ഞെടുത്തത്.
സൽമാൻ അഞ്ചു വ്യത്യസ്ത ലുക്കുകളിലാണ് ഭാരത് സിനിമയിലെത്തുന്നത്. ചിത്രത്തിലെ തന്റെ ഓരോ ലുക്കും പോസ്റ്ററുകളായി സോഷ്യൽ മീഡിയയിലൂടെ സൽമാൻ ഖാൻ പങ്കുവച്ചിരുന്നു. കത്രീന കെയ്ഫാണ് ചിത്രത്തിലെ നായിക. തബു, ജാക്കി ഷറഫ്, സുനിൽ ഗ്രോവർ, ആസിഫ് ഷെയ്ഖ്, സൊനാലി കുൽക്കർണി, ദിഷ പട്നാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അലി അബ്ബാസ് സഫറാണ് ഭാരത് സിനിമയുടെ സംവിധായകൻ. സുൽത്താൻ, ടൈഗർ സിന്താ ഹെ എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ജൂൺ 5 നാണ് ഭാരത് റിലീസിനെത്തുക.