രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹ ആഘോഷങ്ങൾക്ക് മുംബൈയിൽ തുടക്കമായിട്ടുണ്ട്. ആലിയ-രൺബീർ വിവാഹം ഇന്നു നടക്കുമെന്ന് രൺബീറിന്റെ അമ്മ നീതു കപൂർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മെഹന്തി ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
മെഹന്തി ചടങ്ങിൽ താരമായത് രൺബീറിന്റെ കസിൻസായ കരിഷ്മ കപൂറും കരീന കപൂറുമാണ്. മസ്റ്റാർഡ് കളർ അനാർക്കലിയും എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ദുപ്പട്ടയുമാണ് കരിഷ്മ ധരിച്ചത്. വസ്ത്രത്തിനു യോജിച്ച ആഭരണങ്ങളാണ് കരിഷ്മ തിരഞ്ഞെടുത്തത്.


മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു കരീന തിരഞ്ഞെടുത്തത്. ഡയമണ്ട് നെക്ലേസും കമ്മലുമായിരുന്നു കരീന അണിഞ്ഞത്.

ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്. 2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. പഞ്ചാബി രീതിയിൽ നാല് ദിവസമായാണ് രൺബീർ-ആലിയ വിവാഹാഘോഷങ്ങൾ നടക്കുകയെന്നാണ് റിപ്പോർട്ട്.