ബോളിവുഡിലെ സ്റ്റൈലിഷ് നടിമാരിലൊരാളാണ് കരീന കപൂർ. ഫാഷൻ പ്രേമികൾക്ക് നടിയെ ഏറെ ഇഷ്ടമാണ്. ഓരോ തവണയും പൊതുമധ്യത്തിലും പരിപാടികൾക്കും എത്തുമ്പോൾ കരീന വസ്ത്രധാരണത്താൽ വിസ്മയിപ്പിക്കാറുണ്ട്. അമ്മ ബബിതയുടെ ബെർത്ത്ഡേ ആഘോഷങ്ങൾക്കും സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്.
ക്രിസ്പ് പ്ലീറ്റ്സും കോളറും ചേർന്ന റെഡ് മിനി ഡ്രസാണ് താരം ധരിച്ചത്. സൺഗ്ലാസും നെക്ലേസും താരം ധരിച്ചിരുന്നു. മിനിമൽ മേക്കപ്പായിരുന്നു താരത്തിന്റെ മറ്റൊരു പ്രത്യേകത.
നെറ്റ് എ പോർട്ടർ വെബ്സൈറ്റിൽനിന്നും കരീനയുടെ വസ്ത്രം വാങ്ങാവുന്നതാണ്. 53,740 രൂപയാണ് വില.

ഇന്നലെ ബബിത കപൂറിന്റെ 75-ാം ജന്മദിനമായിരുന്നു. നടൻ ഹരി ശിവ്ദാസനിയുടെ മകളായ ബബിത ഡ്രാമ ദസ് ലാക്ക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 1966 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ റാസ്, ഫർസ്, ഹസീന മാൻ ജായേഗി, കിസ്മത്ത്, ഏക് ശ്രീമാൻ ഏക് ശ്രീമതി എന്നിങ്ങനെയുള്ള പത്തൊൻപതോളം വിജയസിനിമകളിൽ നായികയായി അഭിനയിച്ചു.
Read More: ചിരിക്കാൻ മടിയുള്ള ഭർത്താവ്, തലതിരിച്ചിരിക്കുന്ന മകൻ, ഫാമിലി ഫോട്ടെയെടുക്കൽ അത്ര ഈസിയല്ല: കരീന