ബോളിവുഡിലെ താരസുന്ദരിമാരിലൊരാളാണ് കരീന കപൂർ. ഫാഷനിലും ഫിറ്റ്നസിലും കരീന ഏറെ ശ്രദ്ധാലുവാണ്. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ എക്സ്ക്ല്യൂസീവ് അഭിമുഖത്തിൽ തന്റെ മുടിയഴകിന്റെ രഹസ്യത്തെക്കുറിച്ചും, സൺസ്ക്രീനിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
”ഞാൻ പുറത്തുപോകുമ്പോഴെല്ലാം സൂര്യപ്രകാശത്തിൽനിന്നും സംരക്ഷണം തേടാറുണ്ട്. മേക്കപ്പ് ഇടാൻ ആഗ്രഹിക്കുന്നില്ല. സൂര്യപ്രകാശത്തിൽനിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ സഹായിക്കും. മുഖത്ത് ഓയിൽ മസാജ് ചെയ്യാറുണ്ട്. ഇത് എല്ലാ മാലിന്യങ്ങളും പുറത്തു കളയുകയും ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുകയും ചെയ്യുന്നു,” കരീന പറഞ്ഞു.
കരിയറിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ചതും മോശമായതുമായ ചർമ്മസംരക്ഷണ ഉപദേശം ഏതാണെന്നും കരീന വ്യക്തമാക്കി.
”എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ ചർമ്മ സംരക്ഷണ ഉപദേശം വെയിലത്ത് ഇറങ്ങുമ്പോൾ അല്ലാതെ സൺസ്‌ക്രീൻ ഉപയോഗിക്കരുത് എന്നാണ്. ചർമ്മസംരക്ഷണ ദിനചര്യയിൽ സൺസ്‌ക്രീൻ ഒരിക്കലും ഒഴിവാക്കരുതെന്ന് ഞാൻ വിശ്വസിക്കുന്നു.”
സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക, ആന്തരികമായി തിളങ്ങും, അത് ബാഹ്യമായി പ്രതിഫലിക്കും. എന്റെ ഡയറ്റീഷ്യൻ എപ്പോഴും എന്നോട് ധാരാളം വെള്ളം കുടിക്കാൻ പറയാറുണ്ട് – തിളങ്ങുന്ന ചർമ്മം നേടാനുള്ള പ്രധാന കാര്യമാണ് ഇതെന്ന് കരീന പറഞ്ഞു.
മിക്ക ഇന്ത്യൻ സ്ത്രീകളെയും പോലെ കുടുംബത്തിൽനിന്നും കരീനയ്ക്ക് മുടി രഹസ്യം കൈമാറിയിട്ടുണ്ടോ എന്ന ചോദ്യത്തിനും കരീന മറുപടി നൽകി. ”ആഴ്ചയിൽ രണ്ടുതവണ മുടിയിലും തലയോട്ടിയിലും എണ്ണ പുരട്ടുന്നത് നിർബന്ധമാണ്. രാത്രിയിൽ സെന്റ് ബൊട്ടാനിക്ക മൊറോക്കൻ അർഗാൻ ഓയിൽ (St.Botanica Moroccan Argan Hair Oil) ഉപയോഗിക്കുന്നു, പിറ്റേന്ന് രാവിലെ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി കളയും. അടുത്തിടെ, ഞാൻ സെന്റ് ബൊട്ടാനിക്ക മൊറോക്കൻ അർഗാൻ ഹെയർ മാസ്ക് ആഴ്ചയിൽ 2 തവണ ഉപയോഗിക്കാൻ തുടങ്ങി, ഇത് എന്റെ മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.”
പ്രസവശേഷം തനിക്കും മുടി കൊഴിച്ചിൽ ഉണ്ടായിരുന്നതായി കരീന പറഞ്ഞു. രാത്രി മുഴുവൻ മുടിയിൽ എണ്ണ നിലനിർത്തുന്നത് മുടിയുടെ പല പ്രശ്‌നങ്ങളും തരണം ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. വർഷങ്ങളായി വീട്ടുകാർ എന്നെ ഉപദേശിക്കുന്ന കാര്യമാണത്. ആരോഗ്യമുള്ള തലയോട്ടിക്ക് ഓയിൽ മസാജുകളും മാസ്കുകളും ആവശ്യമാണെന്നും കരീന അഭിപ്രായപ്പെട്ടു. തലമുടിയിൽ എണ്ണ പുരട്ടാനും ശരിയായ ഷാംപൂ ഉപയോഗിക്കാനും മറക്കരുതെന്നും കരീന പറഞ്ഞു.
Read More: തിളങ്ങുന്ന ചർമ്മത്തിനായ് ചില ടിപ്‌സുകൾ