കരീന കപൂറിന്റെ ഹോട് ലുക്കിലെ മാഗസിൻ കവർ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. വോഗ് മാഗസിനുവേണ്ടിയാണ് കരീന കവർ മോഡലായത്. ദിൽജിത് ദോസൻജും കരൺ ജോഹറും കവർ ഫോട്ടോഷൂട്ടിൽ കരീനയ്ക്കൊപ്പമുണ്ട്. പക്ഷേ ഏവരുടെയും ശ്രദ്ധാകേന്ദ്രമായത് കരീന തന്നെയാണ്.

ഫോട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ വോഗ് ഇന്ത്യ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ ഫാഷൻ ട്രെൻഡുകളൊന്നും പിന്തുടരാറില്ലെന്നാണ് കരീന വെളിപ്പെടുത്തിയത്.

അമ്മയായതിന് ശേഷം വെളളിത്തിരയിലേക്ക് വീരേ ദി വെഡ്ഡിങ് ചിത്രത്തിലൂടെയാണ് കരീന മടങ്ങിയെത്തിയത്. മടങ്ങി വരവിൽ കരീനയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. കരൺ ജോഹറുടെ ‘താക്ത്’ ആണ് കരീനയുടേതായി പുറത്തുവരാനിരിക്കുന്ന സിനിമകളിൽ ശ്രദ്ധേയം. രൺവീർ സിങ്, ആലിയ ഭട്ട്, വിക്കി കൗശൽ, ജാൻവി കപൂർ, അനിൽ കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook