സംവിധായകൻ പ്രിയദർശന്റെയും മുൻകാല നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച കല്യാണി, ഇന്ന് മലയാളം, തമിഴ് സിനിമകളിലും സജീവമാണ്. സോഷ്യൽ മീഡിയയിലും കല്യാണി വളരെ ആക്ടീവാണ്.
ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കിട്ടിരിക്കുകയാണ് താരം. യെല്ലോ സ്കർട്ടിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് കല്യാണി ഷെയർ ചെയ്തത്. ജോർജിയറ്റ് ടയേഡ് സ്കർട്ടിനൊപ്പം, ഹാൻഡ് എംബ്രോയിഡറി ചെയ്ത സിൽക്ക് ബാക്‌ലെസ് ബ്ലൗസും അതിനു ചേരുന്ന ദുപ്പട്ടയുമാണ് കല്യാണി ധരിച്ചത്.
ചമീ ആൻഡ് പലക് കളക്ഷനിൽനിന്നുള്ളതാണ് കല്യാണി ധരിച്ച സ്കർട്ട്. അവരുടെ വെബ്സൈറ്റിൽ ഈ വസ്ത്രം ലഭ്യമാണ്. 36,000 രൂപയാണ് വസ്ത്രത്തിന്റെ വില.

‘ഹൃദയം’, ‘ബ്രോ ഡാഡി’ എന്നീ ചിത്രങ്ങൾക്കുശേഷം മലയാളത്തിൽ റിലീസിനൊരുങ്ങുന്ന കല്യാണി ചിത്രം ‘തല്ലുമാല’യാണ്. ടൊവിനോ തോമസിന്റെ നായികയായി ആദ്യമായി കല്യാണി എത്തുന്ന ചിത്രമാണിത്. ‘ഉണ്ട’, ‘ലൗ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന സിനിമയാണ് ‘തല്ലുമാല’.
Read More: ബ്ലാക്ക് സാരിയിൽ സുന്ദരിയായി കല്യാണി പ്രിയദർശൻ