മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് കല്യാണി പ്രിയദർശൻ. മലയാള സിനിമയിൽ സജീവമാകുകയാണ് കല്യാണി. ‘ഹൃദയം’, ‘ബ്രോ ഡാഡി’ എന്നീ ചിത്രങ്ങൾക്കുശേഷം മലയാളത്തിൽ റിലീസിനൊരുങ്ങുന്ന കല്യാണി ചിത്രം ‘തല്ലുമാല’യാണ്. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ് താരം.
സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കല്യാണി ആരാധകരുമായി പങ്കിടാറുണ്ട്. ബ്ലാക്ക് സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. സ്റ്റോൺ വർക്കുകൾ നിറഞ്ഞ സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് കല്യാണിയുള്ളത്. ഗലാട്ട അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാണ് കല്യാണി കിടിലൻ ലുക്കിൽ എത്തിയത്.
സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. ‘തല്ലുമാല’യാണ് കല്യാണിയുടെ പുതിയ മലയാളം ചിത്രം. ടൊവിനോ തോമസിന്റെ നായികയായി ആദ്യമായി കല്യാണി എത്തുന്ന ചിത്രമാണിത്. ‘ഉണ്ട’, ‘ലൗ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന സിനിമയാണ് ‘തല്ലുമാല’. ഷൈൻ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: പാർട്ടി വേണ്ട സിറ്റി കറക്കം മതി, അല്ലെങ്കിൽ…; ദുബായിലെ പിറന്നാളാഘോഷത്തെക്കുറിച്ച് കല്യാണി