അമ്മയായ ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് കാജൽ അഗർവാൾ. പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. ഹൈ സ്ലിറ്റ് ഗൗണിലുള്ള ചിത്രങ്ങളാണ് കാജൽ പങ്കുവച്ചത്.
കഴിഞ്ഞ മാസം 19നാണ് കാജൽ അഗർവാൾ ആൺ കുഞ്ഞിന് ജന്മം നൽകിയത്. നീൽ എന്നാണ് മകന്റെ പേര്. ന്യൂയർ ദിനത്തിലാണ് കാജൽ ഗർഭിണിയാണെന്നും കുഞ്ഞതിഥി വൈകാതെ എത്തുമെന്നും താരത്തിന്റെ ഭർത്താവ് പുറംലോകത്തെ അറിയിച്ചത്. ഇന്നലെ മാതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രം ആരാധകരുമായി താരം പങ്കുവച്ചിരുന്നു.
ബിസിനസുകാരനായ ഗൗതം കിച്‌ലുവാണ് കാജലിന്റെ ഭർത്താവ്. 2020 ഒക്‌ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരായത്.
Read More: ‘നീ എന്റെ എല്ലാമാണ്’; മാതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രവുമായി കാജൽ അഗർവാൾ