സിനിമകളുടെ തിരക്ക് മാത്രമല്ല കാജല്‍ അഗവര്‍വാളിന്, ഫോട്ടോഷൂട്ടിന്റെ തിരക്കുകൂടിയുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ധാരാളം പോസ്റ്റ് ചെയ്യാറുണ്ട് താരം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെ മറൈന്‍ ഡ്രൈവിനടുത്തു നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇപ്പോളിതാ വീണ്ടും പുതിയ ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍ എത്തിയിരിക്കുന്നു.
അടുത്തിടെ കാജല്‍ അഗര്‍വാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രം വലിയ ചര്‍ച്ചയായിരുന്നു. തന്റെ മേക്കപ്പില്ലാത്ത ചിത്രമായിരുന്നു ഇത്. നിങ്ങളാരാണെന്ന് കാട്ടിത്തരാന്‍ മേക്കപ്പിന് കഴിയില്ല എന്ന വാചകത്തോടെയാണ് കാജല്‍ ചിത്രം പങ്കുവച്ചത്.
‘മേക്കപ്പിന് ബാഹ്യസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും, എന്നാലത് ഒരാളുടെ ആന്തരിക സൗന്ദര്യത്തിന്റെ പ്രതിഫലനമല്ല. ബാഹ്യസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പക്ഷെ യഥാര്‍ത്ഥ നിങ്ങളാരാണെന്നത് കാട്ടിത്തരാന്‍ മേക്കപ്പിന് കഴിയില്ല. യഥാര്‍ഥ സൗന്ദര്യം എന്താണെന്ന് മനസിലാക്കുന്നത് നിങ്ങളാരാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷമാണ്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് ഒരുപാട് പണം പലരും മുടക്കാറുണ്ട്. എന്നാല്‍ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്’- ചിത്രത്തോടൊപ്പം കാജല്‍ കുറിച്ച വാക്കുകള്‍.