ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് കാജൽ അഗർവാൾ. ഗർഭകാലത്തെ തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ നടി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. മെറ്റേണിറ്റി ഫൊട്ടോഷൂട്ടിൽനിന്നുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
കട്ട്ഔട്ട് വൺ ഷോൾഡർ ബ്ലാക്ക് ഡ്രസിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു കാജൽ അഗർവാൾ. വസ്ത്രത്തിനു ചേരുംവിധമുള്ള ബ്ലാക്ക് കമ്മലും ചെരുപ്പുമാണ് താരം ധരിച്ചത്.
അടുത്തിടെ പാസ്റ്റെൽ പിങ്ക് നിറത്തിലുള്ള നീളൻ വസ്ത്രമണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഗർഭകാലത്ത് ഓരോരുത്തരും കടന്നുപോകുന്ന മാനസികാവസ്ഥകളെക്കുറിച്ചുള്ള ഒരു കുറിപ്പും ചിത്രങ്ങൾക്കൊപ്പം കാജൽ പങ്കുവച്ചിരുന്നു.
ചിരഞ്ജീവി നായകനായ ‘ആചാര്യ’യാണ് കാജൽ അഗർവാളിന്റേതായി റിലീസിനൊരുങ്ങുന്നത്. രാം ചരൺ, പൂജ ഹെഗ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഏപ്രിൽ 29 നാണ് ചിത്രം റിലീസ് ചെയ്യുക.