scorecardresearch

Latest News

കാജൽ അഗർവാൾ ധരിച്ച ഈ വസ്ത്രത്തിന്റെ വില അറിയാമോ?

കാജലിന്റെ ഫൊട്ടോ കണ്ട ആരാധകർ തിരഞ്ഞത് താരം ധരിച്ച വസ്ത്രത്തിന്റെ വിലയായിരുന്നു

kajal aggarwal, actress, ie malayalam

ഒരിടവേളയ്ക്കുശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് കാജൽ അഗർവാൾ. ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളിൽ അതിസുന്ദരിയായിരുന്നു കാജൽ അഗർവാൾ.

കാജലിന്റെ ഫൊട്ടോ കണ്ട ആരാധകർ തിരഞ്ഞത് താരം ധരിച്ച വസ്ത്രത്തിന്റെ വിലയായിരുന്നു. മാലി ബ്രാൻഡിന്റെ ആമി വസ്ത്രമാണ് കാജൽ ധരിച്ചത്. ഓഫ് ഷോൽഡറിലുള്ള ഈ വസ്ത്രത്തിന്റെ വില 18000 രൂപയാണ്. മാലി ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ വസ്ത്രം ലഭ്യമാണ്.

kajal aggarwal, actress, ie malayalam

ഏപ്രിൽ 19നാണ് കാജൽ അഗർവാൾ ആൺ കുഞ്ഞിന് ജന്മം നൽകിയത്. നീൽ എന്നാണ് മകന്റെ പേര്. ന്യൂയർ ദിനത്തിലാണ് കാജൽ ഗർഭിണിയാണെന്നും കുഞ്ഞതിഥി വൈകാതെ എത്തുമെന്നും താരത്തിന്റെ ഭർത്താവ് പുറംലോകത്തെ അറിയിച്ചത്. മാതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രം ആരാധകരുമായി താരം പങ്കുവച്ചിരുന്നു.

ബിസിനസുകാരനായ ഗൗതം കിച്‌ലുവാണ് കാജലിന്റെ ഭർത്താവ്. 2020 ഒക്‌ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം.

Read More: അഹാനയും ഹൻസികയും ധരിച്ച ഈ ഡ്രസ്സിന്റെ വിലയറിയാമോ?

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Kajal aggarwal amie dress price