ശ്രീദേവിയുടെ മകൾ ജാൻവി കപൂറിനോട് ഫാഷൻ പ്രേമികൾക്ക് ഏറെ ഇഷ്ടമാണ്. താരത്തിന്റെ ഫാഷൻ ട്രെൻഡുകൾ പലരും അനുകരിക്കാറുണ്ട്. സാരി, ലെഹങ്ക, ഷറാറ എന്നു വേണ്ട ഏതു വസ്ത്രവും ജാൻവിക്ക് ഇണങ്ങും. സാരിയിലുള്ള ജാൻവിയുടെ പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
ഗ്രീൻ ഫ്ലോറൽ പ്രിന്റഡ് സാരിയിലുള്ള ചിത്രങ്ങളാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സാരിക്ക് ചേരുംവിധമുള്ള സ്ലീവ്ലെസ് ബ്ലൗസാണ് താരം ധരിച്ചത്. ‘അതി സുന്ദരി’ എന്നായിരുന്നു അച്ഛൻ ബോണി കപൂർ ജാൻവിയുടെ ഫൊട്ടോയ്ക്ക് നൽകിയ കമന്റ്.
അനിത ഡോൻഗ്രേ വെബ്സൈറ്റിൽനിന്നും ജാൻവിയുടെ സാരി വാങ്ങാവുന്നതാണ്. 70,000 രൂപയാണ് സാരിയുടെ വില.

ബോളിവുഡിൽ ജാൻവിക്ക് കൈനിറയെ സിനിമകളാണ്. ‘മിലി’, ‘ഗുഡ് ലക്ക് ജെറി’ സിനിമകളിലാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ. ഇതിനു പുറമേ രാജ്കുമാർ റാവുവിനൊപ്പം ‘മിസ്റ്റർ ആൻഡ് മിസിസ് മാഹി’, വരുൺ ധവാനൊപ്പം ‘ബവാൽ’ എന്നീ സിനിമകളിലും ജാൻവി അഭിനയിക്കും.
Read More: അമ്മയില്ലാതെ ഒരു വർഷം കൂടി, ഈ ജീവിതം വെറുക്കുന്നുവെന്ന് ജാൻവി കപൂർ